Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ward Division

വാര്‍ഡ് വിഭജനം: അപ്പീല്‍ ഹര്‍ജികളും തള്ളി

കൊ​​ച്ചി: വാ​​ര്‍ഡ് വി​​ഭ​​ജ​​നം ചോ​​ദ്യം ചെ​​യ്ത് ന​​ല്‍കി​​യ അ​​പ്പീ​​ല്‍ ഹ​​ര്‍ജി​​ക​​ളും ഹൈ​​ക്കോ​​ട​​തി ത​​ള്ളി. വാ​​ര്‍ഡ് വി​​ഭ​​ജ​​നം സം​​ബ​​ന്ധി​​ച്ച വി​​ഷ​​യ​​ങ്ങ​​ള്‍ കോ​​ട​​തി​​യു​​ടെ അ​​ധി​​കാ​​ര പ​​രി​​ധി​​ക്ക് പു​​റ​​ത്താ​​ണെ​​ന്നും ഇ​​ട​​പെ​​ടാ​​നാ​​വി​​ല്ലെ​​ന്നും വ്യ​​ക്ത​​മാ​​ക്കി സിം​​ഗി​​ള്‍ബെ​​ഞ്ച് ത​​ള്ളി​​യ ഉ​​ത്ത​​ര​​വ് ശ​​രി​​വ​​ച്ചാ​​ണ് ഇ​​തി​​നെ​​തി​​രാ​​യ അ​​പ്പീ​​ൽ ഹ​​ര്‍ജി​​ക​​ള്‍ ജ​​സ്റ്റീ​​സ് അ​​നി​​ല്‍.​​കെ. ന​​രേ​​ന്ദ്ര​​ന്‍, ജ​​സ്റ്റീ​​സ് എ​​സ്. മു​​ര​​ളീ​​കൃ​​ഷ്ണ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ഡി​​വി​​ഷ​​ന്‍ബെ​​ഞ്ചും ത​​ള്ളി​​യ​​ത്.

ഒ​​ക്ടോ​​ബ​​ര്‍ ഏ​​ഴി​​നും 13നും ​​സിം​​ഗി​​ള്‍ ബെ​​ഞ്ച് പു​​റ​​പ്പെ​​ടു​​വി​​ച്ച ഉ​​ത്ത​​ര​​വു​​ക​​ളാ​​ണ് ഹ​​ർ​​ജി​​ക്കാ​​ര്‍ ചോ​​ദ്യം ചെ​​യ്ത​​ത്.​​രാ​​ഷ്ട്രീ​​യ താ​​ല്‍പ​​ര്യ​​ത്തോ​​ടെ സേഛ്വാ​​പ​​ര​​വും പ​​ക്ഷ​​പാ​​ത പ​​ര​​വു​​മാ​​യാ​​ണ് ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണം വാ​​ര്‍ഡ് വി​​ഭ​​ജ​​നം ന​​ട​​ത്തി​​യി​​ട്ടു​​ള്ള​​തെ​​ന്നും കോ​​ട​​തി ഇ​​ട​​പെ​​ട​​ല്‍ അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്നു​​മാ​​യി​​രു​​ന്നു അ​​പ്പീ​​ലി​​ലെ വാ​​ദം.

എ​​ന്നാ​​ല്‍, ഭ​​ര​​ണ​​ഘ​​ട​​ന, കേ​​ര​​ള പ​​ഞ്ചാ​​യ​​ത്ത് രാ​​ജ് നി​​യ​​മം, കേ​​ര​​ള മു​​നി​​സി​​പ്പാ​​ലി​​റ്റി നി​​യ​​മം, ഡി​​ലി​​മി​​റ്റേ​​ഷ​​ന്‍ നി​​യ​​മം എ​​ന്നി​​വ പ്ര​​കാ​​രം അ​​ന്തി​​മ വാ​​ര്‍ഡ് വി​​ഭ​​ജ​​ന ഉ​​ത്ത​​ര​​വ് വി​​ജ്ഞാ​​പ​​നം ചെ​​യ്തു​​ക​​ഴി​​ഞ്ഞാ​​ല്‍ അ​​ത് നി​​യ​​മ​​പ​​ര​​മാ​​യി മാ​​റു​​മെ​​ന്നും പി​​ന്നീ​​ട് ഇ​​തി​​നെ കോ​​ട​​തി​​യി​​ല്‍ ചോ​​ദ്യം ചെ​​യ്യാ​​നാ​​വി​​ല്ലെ​​ന്നു​​മു​​ള്ള സിം​​ഗി​​ള്‍ബെ​​ഞ്ച് നി​​രീ​​ക്ഷ​​ണം ഡി​​വി​​ഷ​​ന്‍ബെ​​ഞ്ചും ശ​​രി​​വ​​ച്ചു.

Latest News

Corehub Up